+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ​യെ പി​ടി​ച്ചു​കെ​ട്ടി; വു​ഹാ​ൻ ഭാ​ഗീ​ക​മാ​യി തു​റ​ക്കു​ന്നു

വു​ഹാ​ൻ: ലോ​ക​ത്താ​കെ ഭീ​തി​പ​ര​ത്തി പ​ട​രു​ന്ന കൊ​റോ​ണ വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ചൈ​ന​യി​ലെ വു​ഹാ​ൻ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. വു​ഹാ​നി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഭാ​ഗീ​ക​മാ​യി നീ​ക്കി. മാ​സ​ങ്ങ​ളു
കൊ​റോ​ണ​യെ പി​ടി​ച്ചു​കെ​ട്ടി; വു​ഹാ​ൻ ഭാ​ഗീ​ക​മാ​യി തു​റ​ക്കു​ന്നു
വു​ഹാ​ൻ: ലോ​ക​ത്താ​കെ ഭീ​തി​പ​ര​ത്തി പ​ട​രു​ന്ന കൊ​റോ​ണ വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ചൈ​ന​യി​ലെ വു​ഹാ​ൻ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. വു​ഹാ​നി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഭാ​ഗീ​ക​മാ​യി നീ​ക്കി. മാ​സ​ങ്ങ​ളു​ടെ ഐ​സ​ലേ​ഷ​നു ശേ​ഷ​മാ​ണ് ന​ഗ​രം വീ​ണ്ടും തി​ര​ക്കു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ശ​നി​യാ​ഴ്ച​മു​ത​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. വു​ഹാ​ൻ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലേ​ക്ക് യാ​ത്ര​ക്കാ​ർ വ​ന്നി​റ​ങ്ങി. ന​ഗ​ര​ത്തി​ലേ​ക്ക് വ​രാ​ൻ അ​നു​വാ​ദ​മു​ണ്ടെ​ങ്കി​ലും ഇ​വി​ടെ​നി​ന്നും പു​റ​ത്തേ​ക്കു​പോ​കാ​ൻ ഇ​പ്പോ​ഴും നി​യ​ന്ത്ര​ണ​മു​ണ്ട്.

ഹു​ബൈ പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ വു​ഹാ​നി​ൽ 50,000 ൽ ​അ​ധി​കം കൊ​റോ​ണ വൈ​റ​സ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഹു​ബൈ​യി​ൽ മൂ​വാ​യി​ര​മെ​ങ്കി​ലും രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. എ​ന്നാ​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച പു​തി​യ 50 കേ​സു​ക​ൾ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ജ​നു​വ​രി പ​കു​തി​യോ​ടെ​യാ​ണ് വു​ഹാ​ൻ അ​ട​യ്ക്കു​ന്ന​ത്. അ​തി​ർ​ത്തി​ക​ളി​ലെ റോ​ഡു​ക​ളെ​ല്ലാം അ​ട​ച്ചു. യാ​ത്രാ നി​യ​ന്ത്ര​ണം ഏ​ർ‌​പ്പെ​ടു​ത്തി. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ 11 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ പു​റം​ലോ​ക​വു​മാ​യി ഒ​റ്റ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ റോ​ഡു​ക​ളെ​ല്ലാം തു​റ​ന്നു. ശ​നി​യാ​ഴ്ച മു​ത​ൽ സ​ബ്‌​വെ തു​റ​ക്കും. ന​ഗ​ര​ത്തി​ലെ 17 റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ട്രെ​യി​നു​ക​ൾ എ​ത്താ​നാ​വു​മെ​ന്ന് ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

വു​ഹാ​നി​ലെ​ത്തു​ന്ന എ​ല്ലാ​വ​രും ആ​രോ​ഗ്യ​വാ​ന്മാ​രാ​ണെ​ന്ന് തെ​ളി​യി​ക്കേ​ണ്ട​തു​ണ്ട്. ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളു​ടെ വി​ല​ക്ക് നീ​ക്കി​യേ​ക്കു​മെ​ന്ന് ക​രു​തു​ന്ന ഏ​പ്രി​ൽ എ​ട്ട് മു​ത​ൽ വു​ഹാ​നി​ൽ​നി​ന്ന് ആ​ളു​ക​ൾ​ക്ക് പു​റ​ത്തേ​യ്ക്കു​പോ​കാ​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കും.
More in Latest News :