+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ൺ പി​ൻ​വ​ലി​ച്ച​തി​ന് പി​ന്നാ​ലെ ചൈ​ന​യി​ൽ ജ​ന​ങ്ങ​ളും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ

വു​ഹാ​ൻ: കോ​വി​ഡ്19 വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ൺ പി​ൻ​വ​ലി​ച്ച​തി​ന് പി​ന്നാ​ലെ ചൈ​ന​യി​ൽ ജ​ന​ങ്ങ​ളും പോ​ലീ​സും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ൽ. കൊ​റോ​ണ​വ
ലോ​ക്ക്ഡൗ​ൺ പി​ൻ​വ​ലി​ച്ച​തി​ന് പി​ന്നാ​ലെ ചൈ​ന​യി​ൽ ജ​ന​ങ്ങ​ളും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ
വു​ഹാ​ൻ: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ൺ പി​ൻ​വ​ലി​ച്ച​തി​ന് പി​ന്നാ​ലെ ചൈ​ന​യി​ൽ ജ​ന​ങ്ങ​ളും പോ​ലീ​സും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ൽ. കൊ​റോ​ണ​വൈ​റ​സ് ആ​ദ്യ​മാ​യി സ്ഥി​രീ​ക​രി​ച്ച ഹു​ബൈ പ്ര​വി​ശ്യ​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ജ​ന​ങ്ങ​ൾ തൊ​ട്ട​ടു​ത്ത പ്ര​വി​ശ്യ​യി​ലേ​ക്ക് പോ​കു​ന്ന പോ​ലീ​സ് ത​ട​ഞ്ഞ​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​ക്കി​യ​ത്.

ജ​നു​വ​രി 23ന് ​പ്ര​വി​ശ്യ​യി​ല്‍ ഏ​ർ​പ്പെ​ടു​ത്തി​യ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​ധി​കൃ​ത​ർ പി​ൻ​വ​ലി​ച്ച​ത്. വൈ​റ​സ് വ്യാ​പ​നം ആ​ദ്യ​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത വു​ഹാ​നൊ​ഴി​ച്ച് മ​റ്റ് മേ​ഖ​ല​ക​ളി​ലെ​ല്ലാം ലോ​ക്ക്ഡൗ​ണ്‍ നീ​ക്കി​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ യാ​ത്രാ​നു​മ​തി​യാ​ണ് ന​ൽ​കി​യ​ത്. യാ​ത്ര​ക്കാ​യി ഗ്രീ​ന്‍ കോ​ഡ് ന​ല്‍​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കൊ​റോ​ണ​വൈ​റ​സ് രോ​ഗ​ബാ​ധി​ത​ന​ല്ലെ​ന്ന സ​ര്‍​ക്കാ​ര്‍ സ​ത്യ​വാ​ങ്മൂ​ല​മാ​ണ് ഗ്രീ​ന്‍ കോ​ഡ്.

ലോ​ക്ക്ഡൗ​ൺ നീ​ക്കി​യ​തോ​ടെ സ​മീ​പ പ്ര​വി​ശ്യ​യാ​യ ജി​യാ​ങ്ഷി​യി​ലേ​ക്ക് ജ​ന​ങ്ങ​ൾ ഒ​ഴു​കി. റോ​ഡു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞ​തോ​ടെ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കു​മു​ണ്ടാ​യി. ഇ​തോ​ടെ ര​ണ്ട് പ്ര​വി​ശ്യ​ക​ളെ​യും വേ​ര്‍​തി​രി​ക്കു​ന്ന പാ​ല​ത്തി​ല്‍ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു. ഇ​തി​ൽ അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ങ്ങ​ൾ പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടു​ക​യും വാ​ഹ​ന​ങ്ങ​ൾ ത​ല്ലി​ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

അ​തേ​സ​മ​യം, ചൈ​ന​യി​ലെ കൊ​റോ​ണ ബാ​ധ പൂ​ര്‍​ണ​മാ​യി നീ​ങ്ങി​യി​ട്ടി​ല്ല. പു​തു​താ​യി 54 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മൂ​ന്നു മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ൽ 3,128 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. വൈ​റ​സ് വ്യാ​പ​ന​മു​ള്ള ബെ​യ്ജിം​ഗി​ൽ സ​ര്‍​ക്കാ​ര്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
More in Latest News :