റോം: ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം10,000 കടന്നു. ഇന്ന് 889 പേർ കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് മരണസംഖ്യ പതിനായിരം കടന്നത്. 10,023 പേരാണ് ഇതിനൊടകം ഇറ്റലിയിൽ കോവിഡിന് കീഴടങ്ങിയത്.
92,472 പേർക്കാണ് ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. ഇതിൽ 70,065 പേരും ചികിത്സയിലാണ്. 5,974 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇറ്റലിയിൽ 12,384 പേർ മാത്രമാണ് രോഗവിമുക്തി നേടിയത്.
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ മുപ്പതിനായിരത്തിന് അരികെയെത്തി. 29,940 പേരാണ് ലോകത്താകെ കൊറോണ ബാധിച്ച് മരിച്ചത്. 199 രാജ്യങ്ങളിലായി 645,054 പേർക്ക് കോറോണ സ്ഥിരീകരിച്ചു. ഇതിൽ 139,545 പേർ മാത്രമാണ് രോഗവിമുക്തി നേടിയത്. 451,067 ചികിത്സയിലാണ്. ഇവരിൽ 24,502 പേരുടെ നില അതിവ ഗുരുതരമാണ്.
ഇറ്റലിക്കു പുറമേ സ്പെയിൻ, അമേരിക്ക, ബ്രിട്ടൺ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലും മരണ നിരക്ക് ഉയരുകയാണ്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 1,15,986 ആയി. 1,935 പേർക്ക് ജീവഹാനി സംഭവിച്ചു. 239 പേരാണ് ഇന്ന് മരിച്ചത്.
സ്പെയിനിൽ ഇന്ന് 674 പേർ മരിച്ചു. 72,248 പേർക്കാണ് സ്പെയിനിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 5,812 പേരാണ് ഇതിനോടകം സ്പെയിൽ മരിച്ചത്. ബ്രിട്ടണിൽ 260 പേർ ഇന്ന് മരിച്ചു. ഇതോടെ ഇവിടെ മരണസംഖ്യം 1,019 ആയി. 2,546 പുതിയ കേസുകളാണ് ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്തത്.
ഇറാനിൽ 139 പേരും മരിച്ചു. ഇതോടെ ഇറാനിൽ മരണസംഖ്യ 2,517 ആയി. 3,076 പുതിയ കേസുകളാണ് ഇറാനിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം കൊറോണയുടെ ഉത്ഭവകേന്ദ്രമായ ചൈയിൽ വൈറസിന്റെ വ്യാപനം കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 54 പുതിയ കേസുകൾ മാത്രമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്.