തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക ലോക്ക്ഡൗണിനുശേഷം പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബർ 11ന് മുൻപ് തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു.
വോട്ടർ പട്ടിക തയാറാക്കുന്ന പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. 27ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുവാനാണ് കമ്മീഷൻ നിശ്ചയിച്ചിരുന്നത്.
വോട്ടർ പട്ടിക തയാറാക്കുന്ന പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. 27ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുവാനാണ് കമ്മീഷൻ നിശ്ചയിച്ചിരുന്നത്.