+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ രോ​ഗി​യെ ചി​കി​ത്സി​ച്ച ന​ഴ്സി​നെ നേ​രി​ട്ട് വി​ളി​ച്ച് ന​ന്ദി പ​റ​ഞ്ഞ് മോ​ദി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​മ​രം​ഗ​ത്തു​ള്ള ന​ഴ്സു​മാ​ർ​ക്ക് ആ​ദ​ര​വ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കൊ​റോ​ണ ബാ​ധി​ത​ർ ചി​കി​ത
കൊ​റോ​ണ രോ​ഗി​യെ ചി​കി​ത്സി​ച്ച ന​ഴ്സി​നെ നേ​രി​ട്ട് വി​ളി​ച്ച് ന​ന്ദി പ​റ​ഞ്ഞ് മോ​ദി
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​മ​രം​ഗ​ത്തു​ള്ള ന​ഴ്സു​മാ​ർ​ക്ക് ആ​ദ​ര​വ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കൊ​റോ​ണ ബാ​ധി​ത​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പൂ​ന​യി​ലെ നാ​യി​ഡു ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​നെ നേ​രി​ട്ട് ഫോ​ണി​ൽ വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി പ​റ​ഞ്ഞു.

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ന​ഴ്സു​മാ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മോ​ദി ന​ന്ദി പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഛായ ​ജ​ഗ്താ​പ് എ​ന്ന ന​ഴ്സി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് ഫോ​ണ്‍​വി​ളി​യെ​ത്തി​യ​ത്.

ന​ഴ്സി​ന്‍റെ സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച പ്ര​ധാ​ന​മ​ന്ത്രി, കു​ടും​ബ​ത്തെ കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും എ​ങ്ങ​നെ​യാ​ണ് ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തോ​ടെ കൊ​റോ​ണ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച​റി​ഞ്ഞു.

ത​ന്‍റെ കു​ടും​ബ​ത്തെ കു​റി​ച്ച് ത​നി​ക്ക് ആ​ശ​ങ്ക​യു​ണ്ട്. പ​ക്ഷേ ഈ ​സ​മ​യ​ത്ത് രോ​ഗി​ക​ൾ​ക്ക് പ​രി​ച​ര​ണം ന​ൽ​കേ​ണ്ട​തു​ണ്ട്. എ​ല്ലാം ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യാ​നാ​കു​ന്നു​വെ​ന്ന് ഛായ ​മ​റു​പ​ടി പ​റ​ഞ്ഞു.
More in Latest News :