തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ചവരെ പരസ്യമായി ഏത്തമിടീച്ച കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം സംഭവങ്ങൾ പോലീസിന്റെ യശസിന് മങ്ങലേൽപ്പിക്കും. സംസ്ഥാനത്തിന്റെ പൊതുവായ സംസ്കാരത്തിന് ചേരാത്ത നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ മൂന്ന് പേരെയാണ് യതീഷ് ചന്ദ്ര ഏത്തമിടീച്ചത്. കണ്ണൂര്‍ അഴിക്കലാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പോലീസ് സംഘം ഏത്തമിടീച്ചത്.