തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നൂതന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ബ്രേക്ക് കൊറോണ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. www.breakcorona.in എന്ന വെബ് സൈറ്റിലൂടെ നൂതന ആശയങ്ങള്‍ സമര്‍പ്പിക്കാമെന്നും മുഖമന്ത്രി പറഞ്ഞു.
ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പിന്തുണ നല്കല്, സമൂഹ വ്യാപനം തടയല്‍, മാസ്കുകളുടെയും കൈയുറകളുടെയും നിർമാണം, ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കല്‍ തുടങ്ങിയവ സംബന്ധിച്ച നൂതന ആശയങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാം.