ന്യൂഡൽഹി: കൊറോണ വൈറസ് ബാധ രാജ്യത്തും പിടി മുറുക്കുന്നതിനിടെ ട്രെയിൻ കോച്ചുകൾ ഐസൊലേഷൻ വാർഡായി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ഒരു ട്രെയിൻ കോച്ചിൽ ഐസൊലേഷൻ വാർഡ് തയാറാക്കി.
ഈ മാതൃക പൂർണമായി അംഗീകരിച്ചാൽ എല്ലാ സോണിലും ആഴ്ചയിൽ 10 കോച്ചുകൾ വീതം ഇത്തരത്തിൽ ഐസൊലേഷൻ വാർഡാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.