+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ 69കാ​ര
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
കൊ​ച്ചി: കൊ​ച്ചി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ 69കാ​ര​ന്‍റെ മൃ​ത​ദേ​ഹം വീ​ഡി​യോ വ​ഴി ബ​ന്ധു​ക്ക​ളെ കാ​ണി​ച്ചു. പ്രോ​ട്ടോ​കോ​ള്‍ അ​നു​സ​രി​ച്ച് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ള്‍ മ​രി​ച്ച​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്. മൃ​ത​ദേ​ഹം അ​ടു​ത്തു​നി​ന്ന് കാ​ണാ​ന്‍ ബ​ന്ധു​ക്ക​ളെ അ​നു​വ​ദി​ക്കാ​ന്‍ പോ​ലും അ​ധി​കാ​ര​മി​ല്ല. പ്രോ​ട്ടോ​കോ​ള്‍ അ​നു​സ​രി​ച്ച് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും. ഇ​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​താ​യും ശൈ​ല​ജ പ​റ​ഞ്ഞു.

നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ ചി​ല​ര്‍​ക്ക് മ​റ്റു ചില ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നും ഇ​വ​ര്‍ ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഇ​വ​ർ​ക്ക് ന​ല്ല പ​രി​ച​ര​ണ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :