ലക്നോ: രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയിൽ തടിച്ചുകൂടിയത് നൂറു കണക്കിനാളുകൾ. അവരവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയതിനേത്തുടർന്നാണ് ആളുകൾ തടിച്ചു കൂടിയത്.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം എന്നും സാമൂഹിക അകലം പാലിക്കണെ എന്നുമുള്ള നിർദേശങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ആളുകൾ അനിയന്ത്രിതമായി തടിച്ചുകൂടിയത്.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം എന്നും സാമൂഹിക അകലം പാലിക്കണെ എന്നുമുള്ള നിർദേശങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ആളുകൾ അനിയന്ത്രിതമായി തടിച്ചുകൂടിയത്.