+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ ഇ​ന്ത്യ​യു​ടെ പോ​രാ​ട്ടം; വെ​ല്ലിം​ഗ്ട​ണി​ൽ പി​ടി​മു​റു​ക്കി കി​വീ​സ്

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ഒ​ന്നാം മ​ത്സ​ര​ത്തി​ൽ തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ ഇ​ന്ത്യ പൊ​രു​തു​ന്നു. മൂ​ന്നാം ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ര​ണ്ടാം ഇ​ന
തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ ഇ​ന്ത്യ​യു​ടെ പോ​രാ​ട്ടം; വെ​ല്ലിം​ഗ്ട​ണി​ൽ പി​ടി​മു​റു​ക്കി കി​വീ​സ്
വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ഒ​ന്നാം മ​ത്സ​ര​ത്തി​ൽ തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ ഇ​ന്ത്യ പൊ​രു​തു​ന്നു. മൂ​ന്നാം ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 144/4 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റി​ന് ഒ​പ്പ​മെ​ത്താ​ൻ ഇ​ന്ത്യ​ക്ക് ഇ​നി​യും 39 റ​ണ്‍​സ് കൂ​ടി വേ​ണം. അ​ജി​ൻ​ക്യ ര​ഹാ​നെ (25), ഹ​നു​മ വി​ഹാ​രി (15) എ​ന്നി​വ​രാ​ണു മൂ​ന്നാം ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ക്രീ​സി​ൽ.

പൃ​ഥ്വി ഷാ (14), ​മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (58), ചേ​തേ​ശ്വ​ർ പു​ജാ​ര (11), വി​രാ​ട് കോ​ഹ്ലി (19) എ​ന്നി​വ​രാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ പു​റ​ത്താ​യ ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ൻ​മാ​ർ. കി​വീ​സി​നാ​യി ട്ര​ന്‍റ് ബോ​ൾ​ട്ട് മൂ​ന്നു വി​ക്ക​റ്റ് നേ​ടി. ടിം ​സൗ​ത്തി​ക്കാ​ണ് ശേ​ഷി​ച്ച ഒ​രു വി​ക്ക​റ്റ്. 183 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് വ​ഴ​ങ്ങി​യാ​ണ് ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റ് ചെ​യ്യാ​ൻ ഇ​റ​ങ്ങി​യ​ത്.

നേ​ര​ത്തെ, 216/5 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് പു​നഃ​രാ​രം​ഭി​ച്ച ന്യൂ​സീ​ല​ൻ​ഡി​ന് വാ​ല​റ്റ​ത്തി​ന്‍റെ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് മി​ക​ച്ച ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് സ​മ്മാ​നി​ച്ച​ത്. കോ​ളി​ൻ ഡി ​ഗ്രാ​ൻ​ഡ്ഹോം (43), കൈ​ൽ ജ​മൈ​സ​ൻ (44), ട്രെ​ന്‍റ് ബോ​ൾ​ട്ട് (38) എ​ന്നി​വ​ർ വാ​ല​റ്റ​ത്ത് കി​വീ​സ് ഇ​ന്നിം​ഗ്സി​നു ക​ന​പ്പെ​ട്ട സം​ഭാ​വ​ന ന​ൽ​കി. ഇ​ന്ത്യ​യ്ക്കാ​യി ഇ​ഷാ​ന്ത് ശ​ർ​മ അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ന്‍റെ പ്ര​ക​ട​ന​മാ​ണ് ര​ണ്ടാം ദി​നം ന്യൂ​സീ​ല​ൻ​ഡി​നെ ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​ച്ച​ത്. വി​ല്യം​സ​ൻ 153 പ​ന്തി​ൽ 11 ഫോ​റു​ക​ൾ സ​ഹി​തം 89 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ വെ​റും 165 റ​ണ്‍​സി​നു പു​റ​ത്താ​യി​രു​ന്നു. 46 റ​ണ്‍​സ് നേ​ടി​യ അ​ജി​ൻ​ക്യ ര​ഹാ​നെ​യാ​ണ് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ.
More in Latest News :