ന്യൂഡൽഹി: ബാഹുബലിയായി ട്രംപ്, ശിവഗാമിയായി മെലാനിയ, വേലക്കാരനായി മോദി.! യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചാവിഷയം. ഇന്ത്യ സന്ദർശനത്തിനു മുന്നോടിയായി, ഇന്ത്യയിലെ തന്റെ വലിയ കൂട്ടുകാർക്കൊപ്പം സമയം ചിലവഴിക്കാൻ കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണു ട്രംപ് 81 സെക്കൻഡുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇന്ത്യൻ ആരാധകൻ എഡിറ്റ് ചെയ്ത് നിർമിച്ചതാണ് ബാഹുബലി-2 എന്ന രാജമൗലി ചിത്രത്തിലെ ഗാനരംഗം. പ്രഭാസ് ഗംഭീരമാക്കിയ "ബാഹുബലി’ എന്ന കഥാപാത്രമായിട്ടാണ് ട്രംപ് വരുന്നത്. പ്രഭാസിന്റെ തല മാറ്റി അവിടെ ട്രംപിന്റെ തല ചേർത്താണ് വിഡിയോ. ചിരിച്ചുകളിച്ച് തലവെട്ടുന്ന ട്രംപാണ് വീഡിയോയിലെ താരം. ട്രംപ് വാളെടുത്ത് യുദ്ധം ചെയ്യുന്നതും, രഥം ഓടിക്കുന്നതും തല വെട്ടുന്നതുമൊക്കെ കാണാം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാര്യ യശോദ ബെന്നും ട്രംപിന്റെ ഭാര്യ മെലാനിയയും മകൾ ഇവാങ്കയും മരുമകൻ ജാർദ് കുഷ്നറും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. യശോദയ്ക്കു പിന്നിൽ പരിചാരകനായി നിൽക്കുന്ന മോദിയെയാണു വീഡിയോയിൽ കാണുന്നത് എന്നതും ശ്രദ്ധേയമാണ്.Look so forward to being with my great friends in INDIA! https://t.co/1jdk3AW6fG
— Donald J. Trump (@realDonaldTrump) February 22, 2020