ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയത് അഖണ്ഡ ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ആദ്യപടിയെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. അടുത്ത നീക്കം പാക് അധീന കാഷ്മീർ തിരിച്ചു പിടിക്കലാണെന്നും ബിജെപി നേതാവ് ശനിയാഴ്ച പറഞ്ഞു.
ഘട്ടംഘട്ടമായാണ് അഖണ്ഡ ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങൾ നടക്കുക. ഇതിന്റെ ആദ്യ പടിയായുള്ള നീക്കമാണ് ജമ്മു കാഷ്മീരിനെ മുഖ്യധാരയിൽ എത്തിക്കുക എന്നത്. പാക്കിസ്ഥാൻ അനധികൃതമായി അധീനതയിലാക്കിയിട്ടുള്ള ഇന്ത്യൻ മണ്ണ് വീണ്ടെടുക്കുകയാണ് അടുത്ത നടപടി. ഇതുസംബന്ധിച്ച പ്രമേയം 1994-ൽ പാർലമെന്റ് പാസാക്കിയിട്ടുണ്ടെന്നും ഡൽഹി വിജ്ഞാൻഭവനിൽ ഛാത്ര സൻസദിൽ സംസാരിക്കവെ രാം മാധവ് വ്യക്തമാക്കി.
20-ാം നൂറ്റാണ്ടിലെ ഭാരതം കാൽപ്പനികവും മിതഭാഷിയുമായിരുന്നെന്നും ഇപ്പോഴത്തെ തലമുറ പ്രായോഗിമായും അതിമോഹത്തോടെയും ചിന്തിക്കന്നവരുടേതാണെന്നും രാം മാധവ് കൂട്ടിച്ചേർത്തു.