+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കെഎഎസ്' ചോ​ർ​ന്നെ​ന്നു പ്ര​ചാ​ര​ണം; സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ർ​ക്ക് നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: കെഎ​എ​സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യം ചോ​ർ​ന്നു കി​ട്ടി​യെ​ന്ന രീ​തി​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക്കു പി​എ​സ് സി. ​ഇ​തി​നു മു​ന
തി​രു​വ​ന​ന്ത​പു​രം: കെഎ​എ​സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യം ചോ​ർ​ന്നു കി​ട്ടി​യെ​ന്ന രീ​തി​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക്കു പി​എ​സ് സി. ​ഇ​തി​നു മു​ന്നോ​ടി​യാ​യി സെ​ക്ര​ട്ട​റി​യേ​റ്റി​ലെ സെ​ക്ഷ​ൻ ഓ​ഫീ​സ​ർ​ക്കു നോ​ട്ടീ​സ് ന​ൽ​കി.

കെഎ​എ​സ് പ​രീ​ക്ഷാ​ർ​ഥി കൂ​ടി​യാ​യ ഈ ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പി​എ​സ്‌​സി നേ​രി​ട്ടു നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ശ​നി​യാ​ഴ്ച ന​ട​ന്ന ക​ഐ​എ​സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യം ചോ​ർ​ന്നു കി​ട്ടി​യെ​ന്ന രീ​തി​യി​ൽ വാ​ട്സ്ആ​പി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. വ​കു​പ്പു​ത​ല ന​ട​പ​ടി​യും വ​രും.

ഇ​തി​നു​പു​റ​മേ പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ ന​ട​ത്തു​ന്ന ര​ണ്ട് സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്കും പൊ​തു​ഭ​ര​ണ​വ​കു​പ്പ് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സ് അ​യ​ച്ചി​ട്ടു​ണ്ട്. ചി​ല ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
More in Latest News :