+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ള​ത്തു​പ്പു​ഴ​യി​ൽ പാ​ക് വെ​ടി​യു​ണ്ട? വി​ദേ​ശ നി​ർ​മി​ത​മെ​ന്ന് ഡി​ജി​പി, അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

കു​ള​ത്തൂ​പ്പു​ഴ: കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ 14 വെ​ടി​യു​ണ്ട​ക​ള്‍ പാ​ക്കി​സ്ഥാ​ൻ നി​ർ​മി​ത​മെ​ന്ന് സം​ശ​യം. വെ​ടി​യു​ണ്ട​ക​ളി​ല്‍ ന​ട​ത്തി​യ പ​രി
കു​ള​ത്തു​പ്പു​ഴ​യി​ൽ പാ​ക് വെ​ടി​യു​ണ്ട? വി​ദേ​ശ നി​ർ​മി​ത​മെ​ന്ന് ഡി​ജി​പി, അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
കു​ള​ത്തൂ​പ്പു​ഴ: കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ 14 വെ​ടി​യു​ണ്ട​ക​ള്‍ പാ​ക്കി​സ്ഥാ​ൻ നി​ർ​മി​ത​മെ​ന്ന് സം​ശ​യം. വെ​ടി​യു​ണ്ട​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പാ​ക്കി​സ്ഥാ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പ​നി​യോ​ട് സാ​മ്യ​മാ​യ മു​ദ്ര അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി. വെ​ടി​യു​ണ്ട​ക​ൾ വി​ദേ​ശ നി​ർ​മി​ത​മെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യി ഡി​ജി​പി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം-​ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ മു​പ്പ​ത​ടി​പാ​ല​ത്തി​ന് സ​മീ​പ​ത്തു നി​ന്നു​മാ​ണ് വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. പാ​ല​ത്തി​ന് സ​മീ​പം വാ​ഹ​നം നി​ര്‍​ത്തി വി​ശ്ര​മി​ച്ച ചി​ല​രാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ വെ​ടി​യു​ണ്ട​ക​ള്‍ ആ​ദ്യം ക​ണ്ട​ത്. പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വ​സ്തു​വി​ല്‍ സം​ശ​യം തോന്നി ത​ട്ടി നോ​ക്കി​യ​പ്പോ​ഴാ​ണ് വെ​ടി​യു​ണ്ട​ക​ളാ​ണെ​ന്ന് അ​റി​യു​ന്ന​ത്. കാ​ട്ടി​ല്‍ വേ​ട്ട​യ്ക്ക് പോ​കു​ന്ന​വ​ര്‍ ഉ​പേ​ക്ഷി​ച്ച വെ​ടി​യു​ണ്ട ആ​യി​രി​ക്കാം ഇ​തെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ദേ​ശ നി​ര്‍​മി​ത വെ​ടി​യു​ണ്ട​ക​ളാ​ണ് ഇ​വ​യെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ദീ​ര്‍​ഘ​ദൂ​ര പ്ര​ഹ​ര ശേ​ഷി​യു​ള്ള മെ​ഷീ​ന്‍ ഗ​ണ്ണു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന 7.62 എം.​എം വെ​ടി​യു​ണ്ട​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തി​ല്‍ ആ​യു​ധ നി​യ​മ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. തീ​വ്ര​വാ​ദ​വി​രു​ദ്ധ സ്ക്വാ​ഡ് അ​ന്വേ​ഷി​ക്കും. ഡി​ഐ​ജി അ​നൂ​പ് കു​രു​വി​ള ജോ​ണി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന കേ​സാ​യ​തി​നാ​ല്‍ സം​ഭ​വ​ത്തി​ല്‍ എ​ന്‍​ഐ​എ അ​ന്വേ​ഷ​ണം ഉ​ണ്ടാ​വു​മെ​ന്നാ​ണ് സൂ​ച​ന.

വെ​ടി​യു​ണ്ട​ക​ള്‍ കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. കൊ​ല്ല​ത്ത് നി​ന്നും വി​ദ​ഗ്ധ​ര്‍ എ​ത്തി രാ​ത്രി വൈ​കി​യും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. വെ​ടി​യു​ണ്ട ക​ണ്ട വ​ന മേ​ഖ​ല​യി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.
More in Latest News :