+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വു​ഹാ​നി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ വി​മാ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കാ​തെ ചൈ​ന

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ വു​ഹാ​നി​ലേ​ക്ക് മ​രു​ന്നു​ക​ളും വൈ​ദ്യോ​പ​ക​ര​ണ​ങ്ങ​ളും എ​ത്തി​ക്കു​ന്ന​തി​നും അ​വി​ടെ ശേ​ഷി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​കെ എ​ത്തി​ക്കാ​നു
വു​ഹാ​നി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ വി​മാ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കാ​തെ ചൈ​ന
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ വു​ഹാ​നി​ലേ​ക്ക് മ​രു​ന്നു​ക​ളും വൈ​ദ്യോ​പ​ക​ര​ണ​ങ്ങ​ളും എ​ത്തി​ക്കു​ന്ന​തി​നും അ​വി​ടെ ശേ​ഷി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​കെ എ​ത്തി​ക്കാ​നും പോ​കു​ന്ന ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ന് ചൈ​ന മ​ന​പൂ​ർ​വം അ​നു​മ​തി വൈ​കി​ക്കു​ന്നു. ഇ​ന്ത്യ​യു​ടെ ആ​ളെ ഒ​ഴി​പ്പി​ക്ക​ൽ‌ ശ്ര​മ​ങ്ങ​ൾ‌​ക്ക് ബെ​യ്ജിം​ഗ് ത​ട​സം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യ ആ​രോ​പി​ച്ചു. വ്യോ​മ​സേ​ന​യു​ടെ വ​ലി​യ വി​മാ​ന​മാ​യ സി-17 ​ഗ്ലോ​ബ്മാ​സ്റ്റ​റാ​ണ് വു​ഹാ​നി​ലേ​ക്കു​പോ​കാ​ൻ ത​യാ​റെ​ടു​ത്ത് നി​ൽ​ക്കു​ന്ന​ത്.

മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്കു വു​ഹാ​നി​ൽ നി​ന്ന് അ​വ​രു​ടെ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നും ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നും അ​നു​മ​തി ന​ൽ​കു​ന്നു​ണ്ട്. ഇ​ന്ത്യ​യു​ടെ ദു​രി​താ​ശ്വാ​സ വി​മാ​ന​ത്തി​ന് അ​നു​മ​തി വൈ​കി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് ചൈ​ന വ്യ​ക്ത​മാ​ക്ക​ണം. ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തി​ൽ താ​ത്പ​ര്യം ഇ​ല്ലെ​ന്നാ​ണോ? എ​ന്തി​നാ​ണ് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ചൈ​ന ത​ട​സം നി​ൽ​ക്കു​ന്ന​ത്. വു​ഹാ​നി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് ക​ടു​ത്ത ദു​രി​ത​ത്തി​ലും ആ​ശ​ങ്ക​യി​ലും ക​ഴി​യേ​ണ്ടി വ​രു​ന്ന​തു ഖേ​ദ​ക​ര​മാ​ണെ​ന്നും ഇ​ന്ത്യ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ചൈ​ന നി​ഷേ​ധി​ച്ചി​രു​ന്നു. വൈ​റ​സ് ബാ​ധി​ത മേ​ഖ​ല​ക​ളി​ലേ​ക്ക് ഒ​ട്ടേ​റെ രാ​ജ്യ​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ൾ എ​ത്തു​ന്ന​തു മൂ​ലം വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ തി​ര​ക്കാ​ണ് ഇ​ന്ത്യ​ൻ വി​മാ​ന​ത്തി​ന് അ​നു​മ​തി വൈ​കു​ന്ന​തി​നു കാ​ര​ണ​മെ​ന്നാ​ണു ചൈ​ന പ​റ​യു​ന്ന​ത്.
More in Latest News :