+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ വൈ​റ​സ്: സം​സ്ഥാ​ന​ത്ത് ഇ​നി നി​രീ​ക്ഷ​ണ​ത്തി​ല്‍ 142 പേ​ര്‍ മാ​ത്രം

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 142 പേ​ര്‍ മാ​ത്രം. ഇ​വ​രി​ല്‍ 137 പേ​ര്‍ വീ​ടു​ക​ളി​ലും അ​ഞ്ച് പ
കൊ​റോ​ണ വൈ​റ​സ്: സം​സ്ഥാ​ന​ത്ത് ഇ​നി നി​രീ​ക്ഷ​ണ​ത്തി​ല്‍ 142 പേ​ര്‍ മാ​ത്രം
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 142 പേ​ര്‍ മാ​ത്രം. ഇ​വ​രി​ല്‍ 137 പേ​ര്‍ വീ​ടു​ക​ളി​ലും അ​ഞ്ച് പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നി​ല​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ആ​രു​ടേ​യും ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​യ്ക്ക് വ​ക​യി​ല്ലെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.

സം​ശ​യാ​സ്പ​ദ​മാ​യ​വ​രു​ടെ 441 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 436 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീവ് ആ​ണ്. വീ​ട്ടി​ലെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന 579 വ്യ​ക്തി​ക​ളെ പ​രി​ഷ്ക​രി​ച്ച മാ​ര്‍​ഗ​രേ​ഖ പ്ര​കാ​രം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ങ്കി​ലും കോ​വി​ഡ് 19 രോ​ഗ ബാ​ധ​യ്ക്കെ​തി​രെ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്ന മൂ​ന്ന് പേ​രും ആ​ശു​പ​ത്രി വി​ട്ട് വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.
More in Latest News :