+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‌ച​ണ്ഡീ​ഗ​ഢി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്തം; മൂ​ന്നു സ്ത്രീ​ക​ൾ മ​രി​ച്ചു

ച​ണ്ഡീ​ഗ​ഢ്: ച​ണ്ഡീ​ഗ​ഢി​ലെ ഒ​രു വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു സ്ത്രീ​ക​ൾ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സെ​ക്ട​ർ32​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് ത
‌ച​ണ്ഡീ​ഗ​ഢി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്തം; മൂ​ന്നു സ്ത്രീ​ക​ൾ മ​രി​ച്ചു
ച​ണ്ഡീ​ഗ​ഢ്: ച​ണ്ഡീ​ഗ​ഢി​ലെ ഒ​രു വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു സ്ത്രീ​ക​ൾ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സെ​ക്ട​ർ-32​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​വി​ടെ പേ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ച്ചി​രു​ന്ന​വ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. നാ​ലു അ​ഗ്നി​ശ​മ​ന യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല.
More in Latest News :