ന്യൂഡൽഹി: രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായി തിരിച്ചുവരുമെന്നാണ് കോൺഗ്രസിലെ വലിയൊരു വിഭാഗം കരുതുന്നതെന്ന് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്. അദ്ദേഹം പാർട്ടിയുടെ പരമോന്നത നേതാവായി തുടരും. രാഹുൽ ആഗ്രഹിക്കുന്ന സമയത്ത് അനുയോജ്യമായ തീരുമാനമെടുക്കാന്‍ അദ്ദേഹത്തെ അനുവദിക്കണമെന്നും ഖുർഷിദ് പറഞ്ഞു.
കോൺഗ്രസ് പാർട്ടി മാറ്റത്തിന്റെ പാതയിലൂടെയാണ് കടന്നുപോകുന്നത്. സോണിയ ഗാന്ധി തലപ്പത്തുള്ളതിനാൽ പാർട്ടിയിൽ നേതൃത്വ പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയ്ക്കു നൽകിയ അഭിമുഖത്തിൽ നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ ശശി തരൂരും സന്ദീപ് ദീക്ഷിതും അടക്കമുള്ളവർ പാർട്ടിയിലെ നേതൃത്വ പ്രതിസന്ധിയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ചേർന്ന് നേതൃത്വത്തെ തിരഞ്ഞെടുക്കണമെന്നു തരൂർ ആവശ്യപ്പെട്ടിരുന്നു. ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം അഭിപ്രായങ്ങൾ പാർട്ടി ഗുണം ചെയ്യില്ലെന്നാണ് ഖുർഷിദിന്റെ നിലപാട്.