ന്യൂഡൽഹി: ഇന്ത്യ സന്ദർശനത്തിനായി എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും കുടുംബാംഗങ്ങൾക്കും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി താജ്മഹൽ സന്ദർശിക്കില്ല. തിങ്കളാഴ്ചയാണ് ട്രംപും കുടുംബാംഗങ്ങളും താജ്മഹൽ സന്ദർശിക്കുന്നത്.
നരേന്ദ്ര മോദി ട്രംപിനൊപ്പം താജ്മഹല്‍ സന്ദർശിക്കുമോ എന്ന ചോദ്യത്തിന് അത്തരത്തിലൊരു പദ്ധതി ഇല്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
ഇന്ത്യ സന്ദർശനത്തിനായി ഫെബ്രുവരി 24നാണ് ട്രംപ് അഹമ്മദാബാദിലെത്തുക. ഭാര്യ മെലാനിയ ട്രംപ്, മകൾ ഇവാങ്ക തുടങ്ങിയവരും ട്രംപിനൊപ്പമുണ്ട്. അഹമ്മദാബാദിലെ റോഡ് ഷോയ്ക്കും നമസ്തേ ട്രംപ് പരിപാടിക്കും ശേഷം തിങ്കളാഴ്ച ട്രംപ് ആഗ്രയിലെത്തും.
ആഗ്രയിൽ ഔദ്യോഗിക പരിപാടികൾ ഒന്നുമില്ല. അതുകൊണ്ട് പ്രധാനമന്ത്രി മാത്രമല്ല, ഇന്ത്യയിലെ ഉയർന്ന ഉദ്യോഗസ്ഥരും അവിടെയുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.