സീയൂൾ: ചൈനയ്ക്കു പിന്നാലെ ദക്ഷിണ കൊറിയയിലും കൊറോണ വൈറസ് ബാധ അതിവേഗം പടരുന്നു. 346 പേർക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചു. രണ്ട് പേർ കൊറോണയെ തുടർന്നു ദക്ഷിണ കൊറിയയിൽ മരിച്ചു.
അതേസമയം ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,300 കവിഞ്ഞു. 76,288 പേർക്കാണ് ചൈനയിൽ രോഗം സ്ഥിരീകരിച്ചത്. 500 തടവുകാർക്കും ചൈനയിൽ രോഗം പിടിപെട്ടു. ഇറ്റലിയിലും കൊറോണയെ തുടർന്നു ഒരാൾ മരിച്ചു. ഇറാനിൽ നാല് പേരും മരിച്ചു. 14 പുതിയ കേസുകളാണ് വെള്ളിയാഴ്ച ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്.
ഇറാനിൽ ചൈനയുമായി ബന്ധമില്ലാത്തവർക്കും കൊറോണ കണ്ടെത്തി. ഇത് ആശങ്കജനകമാണെന്ന് ഡബ്ല്യുഎച്ച്ഒ പ്രതിനിധി പ്രതികരിച്ചു.