+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശു​ഹൈ​ബ് വ​ധ​ക്കേസ് പ്ര​തി​യു​ടെ സ​ഹോ​ദ​രി​ക്ക് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി; വിവാദം

ക​ണ്ണൂ​ർ: ശു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി​യു​ടെ സ​ഹോ​ദ​രി​ക്ക് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ നി​യ​മ​നം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ വി​വാ​ദം. മ​ട്ട​ന്നൂ​ർ എ​ട​യ​ന്നൂ​രി​ലെ
ശു​ഹൈ​ബ് വ​ധ​ക്കേസ് പ്ര​തി​യു​ടെ സ​ഹോ​ദ​രി​ക്ക് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി; വിവാദം
ക​ണ്ണൂ​ർ: ശു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി​യു​ടെ സ​ഹോ​ദ​രി​ക്ക് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ നി​യ​മ​നം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ വി​വാ​ദം. മ​ട്ട​ന്നൂ​ർ എ​ട​യ​ന്നൂ​രി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വാ​യിരുന്ന ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ സ​ഹോ​ദ​രി​ക്കാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ ത​ല​ശേ​രി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ന​ൽ​കി​യ​ത്.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ ശി​പാ​ർ​ശ ക​ത്തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി ജോ​ലി തേ​ടി കോ​ൺ​ഗ്ര​സ് നേ​താ​വി​നെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. പെ​ൺ​കു​ട്ടി ജോ​ലി രാ​ജിവ​ച്ചെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്.

സം​ഭ​വ​ത്തെ​കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സും കെ​എ​സ്‌​യു​വും ക​ണ്ണൂ​ർ ഡി​സി​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജോ​ലി ന​ൽ​കി​യ​തി​നെ കു​റി​ച്ചും ശി​പാ​ർ​ശ ക​ത്ത് ന​ൽ​കി​യ​തി​നെ കു​റി​ച്ചും ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
More in Latest News :