തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ ചുമതലയേറ്റു. ഇന്ന് രാവിലെ 10.30ന് പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സുരേന്ദ്രൻ ചുമതലയേറ്റത്. കേന്ദ്രസഹമന്ത്രി വി.മുരളീധരൻ, ദേശീയ സെക്രട്ടറി എച്ച്. രാജ, ഒ. രാജഗോപാൽ എംഎൽഎ, മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങി നിരവധി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
രാവിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയ സുരേന്ദ്രന് വൻ സ്വീകരണമാണ് പാർട്ടി പ്രവർത്തകർ ഒരുക്കിയത്.
രാവിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയ സുരേന്ദ്രന് വൻ സ്വീകരണമാണ് പാർട്ടി പ്രവർത്തകർ ഒരുക്കിയത്.