+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദു​ഖ​ത്തി​നൊ​പ്പം’; തി​രു​പ്പൂ​രി​ൽ അ​നു​ശോ​ചി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: തി​രു​പ്പു​ർ അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ചി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്നെ​ന്നും പ​രി
ന്യൂ​ഡ​ൽ​ഹി: തി​രു​പ്പു​ർ അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ചി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്നെ​ന്നും പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ എ​ത്ര​യും​വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.



വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ കോ​യ​ന്പ​ത്തൂ​രി​ന​ടു​ത്ത തി​രു​പ്പൂ​രി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 18 മ​ല​യാ​ളി​ക​ള​ട​ക്കം 19 പേ​രാ​ണു മ​രി​ച്ച​ത്. ബം​ഗ​ളു​രു​വി​ൽ​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ക​ഐ​സ്ആ​ർ​ടി​സി ബ​സി​ലേ​ക്ക് ടൈ​ലു​മാ​യി എ​റ​ണാ​കു​ള​ത്തു​നി​ന്ന് സേ​ല​ത്തേ​ക്കു പോ​യ ലോ​റി ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. 20 പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

കേ​ര​ള​ത്തി​ൽ​നി​ന്നു മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടെ വ​ൻ​സം​ഘം ആ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി തി​രു​പ്പൂ​രി​ൽ എ​ത്തി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ തി​രു​പ്പൂ​രി​ൽ പ്ര​തി​ക​രി​ച്ചു.
More in Latest News :