+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​പ്പൂ​രി​ൽ പൊ​ലി​ഞ്ഞ​ത് 19 ജീ​വ​നു​ക​ൾ; 18 പേ​രെ തി​രി​ച്ച​റി​ഞ്ഞു; മ​ന്ത്രി​മാ​ർ തി​രു​പ്പൂ​രി​ൽ

തി​രു​പ്പൂ​ർ: അ​വി​നാ​ശി​യി​ലെ ദു​ര​ന്ത​മു​ഖ​ത്ത് മ​ന്ത്രി​മാ​രാ​യ എ.​കെ.​ശ​ശീ​ന്ദ്ര​നും വി.​എ​സ്.​സു​നി​ൽ​കു​മാ​റും എ​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും പ​രി​ക്കേ​റ്റ​വ​ർ​ക്ക് വി​ദ
തി​രു​പ്പൂ​രി​ൽ പൊ​ലി​ഞ്ഞ​ത് 19 ജീ​വ​നു​ക​ൾ; 18 പേ​രെ തി​രി​ച്ച​റി​ഞ്ഞു; മ​ന്ത്രി​മാ​ർ തി​രു​പ്പൂ​രി​ൽ
തി​രു​പ്പൂ​ർ: അ​വി​നാ​ശി​യി​ലെ ദു​ര​ന്ത​മു​ഖ​ത്ത് മ​ന്ത്രി​മാ​രാ​യ എ.​കെ.​ശ​ശീ​ന്ദ്ര​നും വി.​എ​സ്.​സു​നി​ൽ​കു​മാ​റും എ​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും പ​രി​ക്കേ​റ്റ​വ​ർ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ആ​ദ്യ​ശ്ര​മം. പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.



മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള എ​ല്ലാ സ​ഹാ​യ​വും ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി​മാ​ർ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ 19 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തി​ൽ 18 മ​ല​യാ​ളി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. 20 പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ൽ ര​ണ്ടു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ: പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി ഗി​രീ​ഷ് (43), തൃ​ശൂ​ർ ഒ​ല്ലൂ​ർ സ്വ​ദേ​ശി ഇ​ഗ്നി റാ​ഫേ​ൽ (39), ബം​ഗ​ളു​രു​വി​ൽ സ്ഥി​ര​താ​മ​സ​ക്കാരനായ കി​ര​ണ്‍ കു​മാ​ർ (33), തൃ​ശൂ​ർ സ്വ​ദേ​ശി ഹ​നീ​ഷ് (25), ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി ശി​വ​കു​മാ​ർ (35), പാ​ല​ക്കാ​ട് സ്വ​ദേ​ശി രാ​ഗേ​ഷ് (35), അ​ങ്ക​മാ​ലി സ്വ​ദേ​ശി ജി​സ്മോ​ൻ ഷാ​ജു (24), പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി സ​നൂ​പ്, തൃ​ശൂ​ർ സ്വ​ദേ​ശി ന​സീ​ഫ് മു​ഹ​മ്മ​ദ​ലി (24), എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി ഐ​ശ്വ​ര്യ (24), പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി റോ​സി​ലി, തൃ​ശൂ​ർ സ്വ​ദേ​ശി​നി​ക​ളാ​യ കെ.​വി. അ​നു (25), ജോ​ഫി പോ​ൾ (30), എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി ഗോ​പി​ക (25), തൃ​ശൂ​ര്‍ അ​രി​മ്പൂ​ര്‍ സ്വ​ദേ​ശി യേ​ശു​ദാ​സ്, എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ എം. ​സി. മാ​ത്യു (30), ബ​സ് ക​ണ്ട​ക്ട​ർ പി​റ​വം സ്വ​ദേ​ശി ബൈ​ജു (42), മാ​ന​സി മ​ണി​ക​ണ്ഠ​ൻ (25). തി​രു​പ്പൂ​ർ, അ​വി​നാ​ശി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യും.

പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചി​ല​വു​ക​ൾ സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ അ​റി​യി​ച്ചു. തി​രു​പ്പൂ​രി​ലേ​ക്ക് 20 ആം​ബു​ല​ൻ​സു​ക​ൾ സ​ർ​ക്കാ​ർ അ​യ​ച്ചു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പാ​ല​ക്കാ​ട് ക​ള​ക്ട​ർ​ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി.

ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് തു​ട​ർ ന​ട​പ​ടി​ക​ളു​ടെ ഏ​കോ​പ​ന ചു​മ​ത​ല. മൃ​ത​ദേ​ഹ​ങ്ങ​ൾ വേ​ഗ​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ എ​ല്ലാ സ​ഹാ​യ​വും ഒ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഗതാഗതമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കെഎസ്ആർടിസി എംഡിക്കാണ് അന്വേഷണ ചുമതല. വിവരങ്ങൾ അറിയാൻ ഹെല്പ് ലൈൻ നമ്പരുകളുമുണ്ട്. 9495099910 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ തേടാം. സം​ഭ​വ സ്ഥ​ല​ത്തു​ള്ള പാ​ല​ക്കാ​ട് എ​ടി​ഒ​യു​ടെ ന​ന്പ​റാ​ണി​ത്. തിരുപ്പൂർ കളക്ടറേറ്റിലെ ഹെല്പ് ലൈൻ നമ്പർ- 7708331194.
More in Latest News :