സേലം: തമിഴ്നാട്ടിലെ സേലത്തുണ്ടായ വാഹനാപകടത്തിൽ ആറു നേപ്പാളി തീർഥാടകർ മരിച്ചു. സേലം-ബംഗളുരു ദേശീയപാതയിൽ ഓമല്ലൂരിനു സമീപം വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം.
ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനായി നേപ്പാളിൽനിന്നെത്തിയ 32 അംഗ സംഘത്തിലെ ആറു പേരാണു മരിച്ചത്. കന്യാകുമാരിയിൽ സന്ദർശനം നടത്തിയശേഷം രാജസ്ഥാനിലേക്കു പോകുകയായിരുന്നു സംഘം.
സേലം നരിപ്പള്ളത്തു വാഹനം തിരിച്ചുനിർത്തവെ അമിതവേഗതയിലെത്തിയ വാൻ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ 23 പേർക്കു പരിക്കേറ്റെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അധികൃതർ അറിയിച്ചു.