ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഭീതിയൊഴിയുന്നില്ല. കൊറോണ വൈറസ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 2,120 ആയി. ചൈനയിലെ ഹ്യൂബെ പ്രവിശ്യയില്‍ മാത്രം ബുധനാഴ്ച 108 പേര് മരിച്ചു. 76,262 പേർക്ക് ഇതിനോടകം കൊറോണ രേഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണ ബാധയേത്തുടർന്ന് ഇറാനിലും രണ്ടു പേർ മരിച്ചു. രാജ്യത്ത് ആദ്യം കൊറോണ ബാധിച്ച രണ്ടു പേരാണ് മരിച്ചത്. ഇറാൻ ആരോഗ്യമന്ത്രാലയ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ദേശീയ മധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഖ്യും നഗരത്തിലുള്ളവരാണ് മരണത്തിനു കീഴടങ്ങിയത്.
ഇതുവരെ 27 പേർക്കാണ് ഇറാനിൽ കൊറോണ ബാധിച്ചിട്ടുള്ളത്. നിരവധിപ്പേരെ എസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ. ഇതിനിടെ, കൊറോണ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ചൈനീസ് പൗരന്മാർക്ക് റഷ്യ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ചൈനയിലേക്കുള്ള വിമാനസർവീസുകൾ റഷ്യ നിർത്തിവച്ചിരിക്കുകയാണ്.