തിരുപ്പൂർ: തമിഴ്നാട്ടിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോയന്പത്തൂർ അവിനാശി റോഡിൽ വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടാണ് ഇരുവാഹനങ്ങളും കൂട്ടിയിടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരുടെ വിവരങ്ങൾ ലഭ്യമല്ല.