ടെഹ്റാൻ: കൊറോണ ബാധയേത്തുടർന്ന് ഇറാനിൽ രണ്ടു പേർ മരിച്ചു. രാജ്യത്ത് ആദ്യം കൊറോണ ബാധിച്ച രണ്ടു പേരാണ് മരിച്ചത്. ഇറാൻ ആരോഗ്യമന്ത്രാലയ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ദേശീയ മധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഖ്യും നഗരത്തിലുള്ളവരാണ് മരണത്തിനു കീഴടങ്ങിയത്.
ഇതുവരെ 27 പേർക്കാണ് ഇറാനിൽ കൊറോണ ബാധിച്ചിട്ടുള്ളത്. നിരവധിപ്പേരെ എസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ. ഇവരുടെ പരിശോധനാഫലം വന്നിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
ഇതുവരെ 27 പേർക്കാണ് ഇറാനിൽ കൊറോണ ബാധിച്ചിട്ടുള്ളത്. നിരവധിപ്പേരെ എസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ. ഇവരുടെ പരിശോധനാഫലം വന്നിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.