+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷൂ​ട്ടിം​ഗ് സെ​റ്റി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി ക​മ​ൽ​ഹാ​സ​ൻ

ചെ​ന്നൈ: ഷൂ​ട്ടിം​ഗ് സെ​റ്റി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്
ഷൂ​ട്ടിം​ഗ് സെ​റ്റി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി ക​മ​ൽ​ഹാ​സ​ൻ
ചെ​ന്നൈ: ഷൂ​ട്ടിം​ഗ് സെ​റ്റി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​യ​പ്പെ​ടു​ത്തു​ന്ന അ​പ​ക​ട​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​മ​ൽ ചി​ത്ര​മാ​യ "ഇ​ന്ത്യ​ൻ-2' ന്‍റെ ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ പ​ത്തു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ചെ​ന്നൈ പൂ​ന​മ​ല്ലി​യി​ലെ ഇ​വി​പി ഫി​ലിം സി​റ്റി​യി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ചി​ത്രീ​ക​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച കൂ​റ്റ​ൻ ക്രെ​യി​ൻ മ​റി​ഞ്ഞു​വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രു അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും ര​ണ്ടു ലൈ​റ്റ് ബോ​യി​ക​ളു​മാ​ണ് മ​രി​ച്ച​ത്. സം​വി​ധാ​യ​ക​ൻ ഷ​ങ്ക​റി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കാ​ലി​നു നി​ര​വ​ധി ഒ​ടി​വു​ക​ളേ​റ്റ നി​ല​യി​ലാ​ണ് ഷ​ങ്ക​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.
More in Latest News :