+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​രി​ത്രം കു​റി​ച്ച് ഗോ​വ; ചാ​ന്പ്യ​ൻ​സ് ലീ​ഗ് യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ക്ല​ബ്ബ്

ജം​ഷ​ഡ്പു​ർ: എ​എ​ഫ്സി ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ക്ല​ബ്ബ് എ​ന്ന ച​രി​ത്രം കു​റി​ച്ച് എ​ഫ്സി ഗോ​വ. ഐ​എ​സ്എ​ലി​ൽ ലീ​ഗ് റൗ​ണ്ടി​ലെ അ​
ച​രി​ത്രം കു​റി​ച്ച് ഗോ​വ; ചാ​ന്പ്യ​ൻ​സ് ലീ​ഗ് യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ക്ല​ബ്ബ്
ജം​ഷ​ഡ്പു​ർ: എ​എ​ഫ്സി ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ക്ല​ബ്ബ് എ​ന്ന ച​രി​ത്രം കു​റി​ച്ച് എ​ഫ്സി ഗോ​വ. ഐ​എ​സ്എ​ലി​ൽ ലീ​ഗ് റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ 5-0നു ​ത​ക​ർ​ത്തെ​റി​ഞ്ഞാ​ണ് ഗോ​വ എ​എ​ഫ്സി ചാ​ന്പ്യ​ൻ​സ് ലീ​ഗ് യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി​യ​ത്.

ജം​ഷ​ഡ്പു​രി​നെ​തി​രേ ഹ്യൂ​ഗൊ ബൗ​മ​സ് (70, 90) ഇ​ര​ട്ട ഗോ​ൾ സ്വ​ന്ത​മാ​ക്കി. ഫെ​റാ​ൻ കൊ​റോ​മി​ന​സ് (11), ജാ​ക്കി​ച​ന്ദ് സിം​ഗ് (84), മൗ​ർ​താ​ഡ ഫാ​ൾ (87) എ​ന്നി​വ​രും ഗോ​വ​യ്ക്കാ​യി ല​ക്ഷ്യം​ക​ണ്ടു. ഒ​രു സ​മ​നി​ല​കൂ​ടി ല​ഭി​ച്ചാ​ൽ എ​എ​ഫ്സി ചാ​ന്പ്യ​ൻ​സ് ലീ​ഗി​നു യോ​ഗ്യ​ത നേ​ടാ​മെ​ന്ന അ​വ​സ്ഥ​യി​ലാ​യി​ലാ​ണ് എ​ഫ്സി ഗോ​വ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

ജ​യ​ത്തോ​ടെ ഗോ​വ ലീ​ഗ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ചു. 18 മ​ത്സ​ര​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ അ​വ​ർ 39 പോ​യി​ന്‍റു​മാ​യാ​ണ് ഒ​ന്നാ​മ​ത് ഫി​നി​ഷ് ചെ​യ്ത​ത്.
More in Latest News :