+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ടി​യു​ണ്ട: മാ​ധ്യ​മ​വാ​ർ​​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് വേ​ണ്ടെ​ന്നു കോ​ട​തി

കൊ​ച്ചി: വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി കേ​സ് എ​ടു​ക്കാ​നാ​വി​ല്ലെ​ന്നു വ്
വെ​ടി​യു​ണ്ട: മാ​ധ്യ​മ​വാ​ർ​​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് വേ​ണ്ടെ​ന്നു കോ​ട​തി
കൊ​ച്ചി: വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി കേ​സ് എ​ടു​ക്കാ​നാ​വി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണു ഹൈ​ക്കോ​ട​തി പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി ത​ള്ളി​ക്ക​ള​ഞ്ഞ​ത്.

പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ജോ​ർ​ജ്‌ വ​ട്ടു​കു​ള​മാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ​ത്ര​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഹ​ർ​ജി അ​പ​ക്വ​മാ​ണെ​ന്നും പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

പോ​ലീ​സി​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന 12,061 വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​നി​ല്ലെ​ന്ന സി​എ​ജി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രാ​തി​ക്കാ​ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വെ​ടി​യു​ണ്ട കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ മു​ദ്ര​വ​ച്ച ക​വ​റി​ൽ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.
More in Latest News :