+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ന്ദി​പ്പൂ​ര്‍ രാ​ത്രിയാ​ത്രാ​ നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ളം സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: ബ​ന്ദി​പ്പൂ​രി​ലെ രാ​ത്രിയാ​ത്രാ​ നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ളം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. ഗ​താ​ഗ​ത
ബ​ന്ദി​പ്പൂ​ര്‍ രാ​ത്രിയാ​ത്രാ​ നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ളം സുപ്രീംകോടതിയിൽ
ന്യൂ​ഡ​ൽ​ഹി: ബ​ന്ദി​പ്പൂ​രി​ലെ രാ​ത്രിയാ​ത്രാ​ നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ളം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. ഗ​താ​ഗ​ത നി​രോ​ധ​നം വ്യ​ക്ത​മാ​യ പ​ഠ​നം ഇ​ല്ലാ​തെ​യാ​ണെ​ന്നും സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. ഗ​താ​ഗ​ത നി​രോ​ധ​നം മ​ല​ബാ​ർ മേ​ഖ​ല​യി​ലേ​ക്കു​ള്ള ച​ര​ക്ക് നീ​ക്ക​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചു​വെ​ന്നും സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​ർ​ണാ​ട​ക നി​ർ​ദേ​ശി​ക്കു​ന്ന ബ​ദ​ൽ പാ​ത പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ബ​ദ​ല്‍ പാ​ത​യ്ക്ക് വേ​ണ്ടി വ​ന​ഭൂ​മി​യും കൃ​ഷി ഭൂ​മി​യും ന​ശി​പ്പി​ക്കേ​ണ്ടി​വ​രും. ദേ​ശീ​യ​പാ​ത 766ല്‍ ​ഗ​താ​ഗ​ത നി​രോ​ധ​ന​ത്തി​ന് പ​റ​ഞ്ഞ കാ​ര​ണ​ങ്ങ​ള്‍ ബ​ദ​ല്‍ പാ​ത​യ്ക്കും ബാ​ധ​ക​മാ​ണ് എ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

അ​തി​നാ​ല്‍ ബ​ന്ദി​പ്പൂ​ര്‍ ക​ടു​വ മേ​ഖ​ല​യി​ലെ രാ​ത്രി യാ​ത്ര നി​രോ​ധ​നം ഇ​നി​യും തു​ട​രാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ അ​ധി​ക സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. നി​ര്‍​ദി​ഷ്ട മാ​ന​ന്ത​വാ​ടി ഗോ​ണി​ക്കു​പ്പ മൈ​സൂ​ര്‍ ബ​ദ​ല്‍​പാ​ത​യെ​യും സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​ത്തു.

ബ​ദ​ല്‍ പാ​ത ക​ട​ന്നു പോ​കേ​ണ്ട​ത് പ​രി​സ്ഥി​തി ദു​ര്‍​ബ​ല പ്ര​ദേ​ശ​ത്തു കൂ​ടി​യാ​ണ്. ക​ര്‍​ണാ​ട​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്രം ഉ​ള്‍​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മാ​ണ് ബ​ദ​ല്‍ പാ​ത ശി​പാ​ര്‍​ശ ചെ​യ്ത​ത്. അ​തി​നാ​ല്‍ മാ​ന​ന്ത​വാ​ടി ഗോ​ണി​ക്കു​പ്പ മൈ​സൂ​ര്‍ പാ​ത അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല എ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു.
More in Latest News :