കൊല്ലം: വർക്കല തിരുവമ്പാടിയിൽ റിസോർട്ടിനും സൂപ്പർ മാർക്കറ്റിനും തീപിടിത്തമുണ്ടായി. ഇന്ന് പുലർച്ചെയാണ് ഇവിടെ തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമില്ലെന്നാണ് വിവരം. അതേസമയം, തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
തീ ഇതിനോടകം നിയന്ത്രണവിധേയമാക്കി. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
തീ ഇതിനോടകം നിയന്ത്രണവിധേയമാക്കി. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.