കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിത്തമുണ്ടായി. സംഭവത്തേത്തുടർന്ന് വൈറ്റില, പാലാരിവട്ടം മേഖലകളിൽ പുക നിറഞ്ഞു. രൂക്ഷമായ ദുർഗന്ധവും വമിക്കുന്നുണ്ടെന്നാണ് വിവരം. പുലർച്ചെ 5.30ഓടെയാണ് നഗരപ്രദേശങ്ങളിലേക്ക് പുക വ്യാപിച്ചത്.
കഴിഞ്ഞ തവണ തീപിടിത്തമുണ്ടായപ്പോഴും പുകയും ദുർഗന്ധവും നഗരത്തിലേക്ക് വ്യാപിച്ചിരുന്നു. അന്ന് ദിവസങ്ങളോളം പണിപ്പെട്ടാണ് പ്ലാന്റിലെ തീ പൂർണമായും അണച്ചത്.
കഴിഞ്ഞ തവണ തീപിടിത്തമുണ്ടായപ്പോഴും പുകയും ദുർഗന്ധവും നഗരത്തിലേക്ക് വ്യാപിച്ചിരുന്നു. അന്ന് ദിവസങ്ങളോളം പണിപ്പെട്ടാണ് പ്ലാന്റിലെ തീ പൂർണമായും അണച്ചത്.