സുൽത്താൻ ബത്തേരി: കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. മുത്തങ്ങ കുമഴിയിൽ കോഴിപ്പാടത്ത് ചന്ദ്രൻ (76) ആണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണു സംഭവം.
മുത്തങ്ങ കാളൻകണ്ടിയിലുള്ള മൂത്ത മകന്റെ വീട്ടിൽനിന്നു തിരികെ വനപാതയിലൂടെ പോകുന്പോഴാണു കാട്ടുകൊന്പൻ ആക്രമിച്ചത്. കാട്ടാനയുടെ കുത്തേറ്റ് അവശനിലയിൽ കിടന്ന ചന്ദ്രനെ കാലികളെ മേയ്ക്കുന്നവരാണു കണ്ടത്. ഉടനെ നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്നു ബത്തേരി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണമടയുകയായിരുന്നു.