+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ന്ന​ഡ ഗാ​യി​ക സു​സ്മി​ത മ​രി​ച്ച നി​ല​യി​ൽ; സ്ത്രീ​ധ​ന പീ​ഡ​ന​മെ​ന്നു സം​ശ​യം

ബം​ഗ​ളു​രു: ക​ന്ന​ഡ പി​ന്ന​ണി ഗാ​യി​ക സു​സ്മി​ത​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബം​ഗ​ളു​രു അ​ന്ന​പൂ​ർ​ണേ​ശ്വ​രി ന​ഗ​റി​ലെ വീ​ട്ടി​നു​ള്ളി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണു മൃ​ത​ദേ​ഹം ക
ക​ന്ന​ഡ ഗാ​യി​ക സു​സ്മി​ത മ​രി​ച്ച നി​ല​യി​ൽ; സ്ത്രീ​ധ​ന പീ​ഡ​ന​മെ​ന്നു സം​ശ​യം
ബം​ഗ​ളു​രു: ക​ന്ന​ഡ പി​ന്ന​ണി ഗാ​യി​ക സു​സ്മി​ത​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബം​ഗ​ളു​രു അ​ന്ന​പൂ​ർ​ണേ​ശ്വ​രി ന​ഗ​റി​ലെ വീ​ട്ടി​നു​ള്ളി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​ണ്ഡ്യ സ്വ​ദേ​ശി​നി​യാ​യ സു​സ്മി​ത അ​ഞ്ചു വ​ർ​ഷം മു​ന്പാ​ണു ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. ഹാ​ലു തു​പ്പ, ശ്രീ​സ​മ​ന്യ തു​ട​ങ്ങി​യ ഹി​റ്റ് സി​നി​മ​ക​ളി​ലെ പാ​ട്ടു​ക​ൾ സു​സ്മി​ത​യെ പ്ര​ശ​സ്ത​യാ​ക്കി.

ഇ​രു​പ​ത്താ​റു​കാ​രി​യാ​യ സു​സ്മി​ത തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. മ​രി​ക്കു​ന്ന​തി​നു മി​നി​റ്റു​ക​ൾ​ക്കു മു​ന്പു ജീ​വ​നൊ​ടു​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നു കാ​ണി​ച്ചു സു​സ്മി​ത അ​മ്മ​യ്ക്ക് വാ​ട്സ്ആ​പ് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു.

കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​തൃ​വീ​ട്ടു​കാ​ർ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി സു​സ്മി​ത​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ശ​ര​ത് കു​മാ​ർ എ​ന്ന​യാ​ളെ​യാ​ണ് സു​സ്മി​ത് വി​വാ​ഹം ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ അ​ന്ന​പൂ​ർ​ണേ​ശ്വ​രി ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :