+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎൽസിഎ സ്ഥാപക ജനറൽ സെക്രട്ടറി ഡോ. ഇ.പി.ആന്‍റണി അന്തരിച്ചു

കൊ​ച്ചി: കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ​എ​ൽ​സി​എ) സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഇ.​പി.​ആ​ന്‍റ​ണി (90) അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ള​ത്ത് ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.
കെഎൽസിഎ സ്ഥാപക ജനറൽ സെക്രട്ടറി ഡോ. ഇ.പി.ആന്‍റണി അന്തരിച്ചു
കൊ​ച്ചി: കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ​എ​ൽ​സി​എ) സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഇ.​പി.​ആ​ന്‍റ​ണി (90) അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ള​ത്ത് ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​ചെ​മ്പു​മു​ക്ക് സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ.

കേ​ര​ള​ത്തി​ലെ ല​ത്തീ​ൻ ബി​ഷ​പ്പു​മാ​രു​ടെ അം​ഗീ​കാ​ര​ത്തോ​ടും പി​ന്തു​ണ​യോ​ടും കൂ​ടി രൂ​പ​താ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ല​ത്തീ​ൻ സ​മു​ദാ​യ അ​സോ​സി​യേ​ഷ​നു​ക​ൾ ഒ​രു ഫെ​ഡ​റേ​ഷ​ൻ എ​ന്ന നി​ല​യി​ൽ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​താ​ണ് കെ​എ​ൽ​സി​എ ഇ​തി​നാ​യി മു​ൻ​കൈ​യെ​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ച​വ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ഇ.​പി.​ആ​ന്‍റ​ണി.

1972 മാ​ർ​ച്ച് 26-ന് ​എ​റ​ണാ​കു​ള​ത്ത് ചേ​ർ​ന്ന ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​തി​നി​ധി യോ​ഗ​മാ​ണ് സം​സ്ഥാ​ന​ത​ല സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ൽ​കി​യ​ത്. ആ​ർ​ച്ച്ബി​ഷ​പ്പ് ഡോ.​ജോ​സ​ഫ് കേ​ള​ന്ത​റ​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​ക​ൻ. പ്ര​സി​ഡ​ന്‍റാ​യി ഷെ​വ​ലി​യാ​ർ കെ.​ജെ.​ബെ​ർ​ളി​യെ​യും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഇ.​പി.​ആ​ന്‍റ​ണി​യെ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു.

1975 മു​ത​ൽ 81 വ​രെ പി​എ​സ്‌​സി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ചെ​ന്പു​മു​ക്ക് സെ​ന്‍റ് മൈ​ക്കി​ൾ​സ് ഇ​ട​വ​കാം​ഗ​മാ​ണ്.
More in Latest News :