ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ട മഹാരാഷ്ട്രയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റയെ പരിഹസിച്ച് മറ്റൊരു കോണ്‍ഗ്രസ് നേതാവ് അജയ് മാക്കാൻ. ഡൽഹി രാജ്യത്തെ ഏറ്റവും സാന്പത്തിക ഭദ്രതയുള്ള സംസ്ഥാനമായി മാറിയെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഡൽഹിയുടെ സാമ്പത്തിക നില മികച്ച പുരോഗതി നേടിയെന്നും ഇതാണ് യഥാർഥ സാന്പത്തിക മാനേജ്മെന്റെന്നും മിലിന്ദ് ദേവ്റ ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു.
കോണ്‍ഗ്രസ് വിട്ടു പോകാനാണ് താൽപര്യമെങ്കിൽ അതു ചെയ്യു, എന്നിട്ടാകാം ഈ അർധസത്യങ്ങൾ പ്രചരിപ്പിക്കൽ എന്നാണ് ഇതിനു മറുപടിയായി ഡൽഹിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് അയജ് മക്കൻ പറഞ്ഞത്.
ഷീല ദീക്ഷിത് മന്ത്രിസഭയിൽ അംഗമായിരുന്നു അജയ് മാക്കൻ. മഹാരാഷ്ട്രയിൽ കോണ്‍ഗ്രസിന്റെ യുവശബ്ദമാണ് മിലിന്ദ് ദേവ്റ. നിലവിൽ മുംബൈ റീജനൽ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റാണ്.