+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള പോലീസിൽ തീവെട്ടിക്കൊള്ളയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരള പോലീസിൽ തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി അറിഞ്ഞാണ് തട്ട
കേരള പോലീസിൽ തീവെട്ടിക്കൊള്ളയെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരള പോലീസിൽ തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി അറിഞ്ഞാണ് തട്ടിപ്പുകളെല്ലാം നടക്കുന്നത്. അഴിമതി എല്ലാം നടക്കുന്നത് കെൽട്രോണിനെ മുൻനിർത്തിയാണ്. അഴിമതി മൂടിവയ്ക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശ്രമിക്കുന്നത്. കോടിയേരിയുടെ വാക്കുകൾ ഏതൊരു കുറ്റവാളിയും പറയുന്ന ന്യായീകരണങ്ങൾ മാത്രമാണെന്നും ചെന്നിത്തല പരിഹസിച്ചു.

ഗാലക്സോണ്‍ എന്നത് തട്ടിക്കൂട്ട് കമ്പനിയാണ്. ഭരണതലപ്പത്തുള്ളവർ ബിനാമികളെ വച്ചാണ് കമ്പനി നിയന്ത്രിക്കുന്നത്. ശബരിമലയിലേക്ക് സുരക്ഷ വാഹനങ്ങൾ വാങ്ങിയതിൽ വരെ ക്രമക്കേട് നടന്നു. അഴിമതിയുടെ തോത് അന്വേഷിക്കേണ്ടത് സിബിഐയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
More in Latest News :