+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാം​ലീ​ല​യി​ൽ താ​ര​മാ​യി "​മി​നി മ​ഫ്ള​ർ​മാ​ൻ’; അ​പ​ര​നു കൈ​കൊ​ടു​ത്ത് നേ​താ​ക്ക​ൾ

ന്യൂ​ഡ​ൽ​ഹി: അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ താ​ര​മാ​യി "​മി​നി മ​ഫ്ള​ർ​മാ​ൻ’. അ​വ്യാ​ൻ തോ​മ​ർ എ​ന്ന ഒ​രു​വ​യ​സു​കാ​ര​നാ​ണു രാം​ലീ​ല മൈ​താ​നി​യി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​യു
രാം​ലീ​ല​യി​ൽ താ​ര​മാ​യി
ന്യൂ​ഡ​ൽ​ഹി: അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ താ​ര​മാ​യി "​മി​നി മ​ഫ്ള​ർ​മാ​ൻ’. അ​വ്യാ​ൻ തോ​മ​ർ എ​ന്ന ഒ​രു​വ​യ​സു​കാ​ര​നാ​ണു രാം​ലീ​ല മൈ​താ​നി​യി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ കേ​ജ​രി​വാ​ളി​ന്‍റെ അ​പ​ര​നാ​യി കൈ​യ​ടി നേ​ടി​യ​ത്.

ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ വി​ജ​യാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് അ​വ്യാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​യ​ത്. പാ​ർ​ട്ടി​യു​ടെ ചി​ഹ്ന​മു​ള്ള തൊ​പ്പി​യും കു​ഞ്ഞു ക​ണ്ണ​ട​യും ധ​രി​ച്ച്, ക​ഴു​ത്തി​നു ചു​റ്റും മ​ഫ്ള​ർ ചു​റ്റി, മെ​റൂ​ണ്‍ ക​ള​റി​ൽ വി ​നെ​ക്കു​ള്ള സ്വെ​റ്റ​ർ ധ​രി​ച്ചാ​യി​രു​ന്നു അ​വ്യാ​ന്‍റെ രൂ​പ​മാ​റ്റം. കേ​ജ​രി​വാ​ളി​നെ മ​ഫ്ള​ർ​മാ​ൻ എ​ന്നും വി​ശേ​ഷി​പ്പി​ക്കാ​റു​ണ്ട്.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ്യാ​നെ ആം ​ആ​ദ്മി പാ​ർ​ട്ടി ഒൗ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചി​രു​ന്നു. ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് ഭ​ഗ​വ​ത് മ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഷേ​ക്ക്ഹാ​ൻ​ഡ് ന​ൽ​കി​യാ​ണ് അ​വ്യാ​നെ സ്വീ​ക​രി​ച്ച​ത്. രാ​ഘ​വ് ഛദ്ദ ​അ​വ്യാ​നൊ​പ്പ​മു​ള്ള ഫോ​ട്ടോ ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

2015-ൽ ​കേ​ജ​രി​വാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്പോ​ൾ അ​വ്യാ​ന്‍റെ മൂ​ത്ത സ​ഹോ​ദ​രി ഫെ​യ​റി​യും കേ​ജ​രി​വാ​ളി​ന്‍റെ വേ​ഷം ധ​രി​ച്ച് എ​ത്തി​യി​രു​ന്നു. അ​വ്യാ​ന്‍റെ അ​ച്ഛ​ൻ തോ​മ​ർ വ്യാ​പാ​രി​യും ആം ​ആ​ദ്മി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.
More in Latest News :