ആഗ്ര: ആഗ്ര-ലക്നോ എക്സ്പ്രസ് വേയിൽ കാർ ട്രക്കിലിടിച്ച് കത്തി ഏഴു പേർ മരിച്ചു. കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ട്രക്കിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരാണു മരിച്ചത്.
ഉന്നാവോയിലെ ബൻഗർമൗവിൽ ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഉന്നാവോ എസ്പി വിർകാന്ത് വീർ സിംഗ് പറഞ്ഞു.