ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിൽ തകർന്ന് തൊഴിലാളി മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. സിആർ പാർക്ക് മേഖലയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2.15നായിരുന്നു അപകടം.
ടൂർമൽ മണ്ഡൽ എന്നയാളാണ് മരിച്ചത്. പരിക്കേറ്റവരെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. 35 ഫയർ ബ്രിഗേഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.