പനാജി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന് ബാഗില്‍ നടക്കുന്ന പ്രക്ഷോഭത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭിന്നാഭിപ്രായം പ്രകടിപ്പിക്കലല്ല ഷഹീന് ബാഗില്‍ നടക്കുന്നതെന്നും മറ്റുള്ളവര്‍ക്കുമേല്‍ സ്വന്തം അഭിപ്രായം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമം കൈയ്യിലെടുക്കാനും ജനജീവിതം തടസ്സപ്പെടുത്താനും ചിലര്‍ ശ്രമിക്കുകയാണ്. ഇത് വിയോജിപ്പ് പ്രകടിപ്പിക്കലല്ല, മറ്റുള്ളവര്‍ക്കുമേല്‍ സ്വന്തം നിലപാട് അടിച്ചേല്‍പ്പിക്കലാണ്. സ്വന്തം അഭിപ്രായം പറയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ സാധാരണ ജീവിതം തടസ്സപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല- അദ്ദേഹം പറഞ്ഞു.