കോഴിക്കോട്: ഷഹീൻ ബാഗ് മാതൃകയിൽ കോഴിക്കോട് നടക്കുന്ന പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി.കെ.ഫിറോസ്. സുരേന്ദ്രൻ പറയുന്നതിന് അനുസരിച്ച് സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ല. നിയമം അനുസരിച്ചാണ് സമരം നടത്തുന്നത്- ഫിറോസ് പറഞ്ഞു.
ബിജെപി അല്ല യൂത്ത് ലീഗാണ് സമരം നടത്തുന്നതെന്നും വേണമെങ്കിൽ നിയമം ലംഘിക്കുമെന്നും പറഞ്ഞ ഫിറോസ് സുരേന്ദ്രൻ ഇരിക്കുന്നത് ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്താണെന്നും കൂട്ടിച്ചേർത്തു.
നേരത്തെ, കോഴിക്കോട്ട് തീവ്രവാദികളാണ് സമരം ചെയ്യുന്നതെന്ന് പറഞ്ഞ സുരേന്ദ്രൻ, അവിടെ പന്തൽ കെട്ടാനോ സമരം നടത്താനോ കോർപ്പറേഷൻ അനുമതി നൽകിയിട്ടില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. അവിടെ എന്താണ് നടക്കുന്നതെന്ന് പൊലീസ് അന്വേഷിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടിരുന്നു.