തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേക്കാൾ വലിയ അഴിമതിക്കാരനായി പിണറായി മാറിയെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. കുറ്റങ്ങളെല്ലാം സംസ്ഥാന പോലീസ് മേധാവിയുടെ മേൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഈ സർക്കാരിനു കീഴിൽ വൻ അഴിമതികൾ നടക്കുന്നുണ്ടെന്നും ആ അഴിമതികൾക്ക് മുഖ്യമന്ത്രിയുടെ ബന്ധുവാണ് നേതൃത്വം നൽകുന്നതെന്നും പറഞ്ഞ സുരേന്ദ്രൻ കേന്ദ്രം ഭരിക്കുന്നത് നരേന്ദ്രമോദിയും അമിത് ഷായുമാണെങ്കിൽ ഇനി അഴിമതികൾ മൂടിവയ്ക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു. കോഴിക്കോട്ട് ഷഹീൻബാഗ് സ്ക്വയർ എന്ന് പേരിട്ട് സമരം നടത്തുന്നത് തീവ്രവാദികളാണെന്നും സുരേന്ദ്രൻ തുറന്നടിച്ചു.
ഇവിടെ പന്തൽ കെട്ടാനോ സമരം നടത്താനോ കോർപ്പറേഷൻ അനുമതി നൽകിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ സുരേന്ദ്രൻ എന്താണ് നടക്കുന്നത് എന്ന് പോലീസ് വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.