തിരുവനന്തപുരം: വെടിയുണ്ട കാണാതായത് അസാധാരണ സംഭവമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോലീസ് സേനയിൽ വെടിയുണ്ട കാണാതാകുന്നത് അത്യപൂർവ കാര്യമല്ല. കാലാകാലങ്ങളായി വെടിയുണ്ടകൾ കാണാതായിട്ടുണ്ട്. താൻ ആഭ്യന്തരമന്ത്രിയായിരുന്ന സമയത്തും കാണാതായിട്ടുണ്ടാകാമെന്നും കോടിയേരി പറഞ്ഞു.
നിയമസഭക്ക് മുന്നിലെത്തുന്നതിന് മുമ്പ് സിഎജി റിപ്പോർട്ട് ചോർന്നത് പരിശോധിക്കണം. സിഎജിയിൽനിന്ന് തന്നെയാണ് റിപ്പോർട്ട് ചോർന്നതെങ്കിൽ അത് ഗൗരവമുള്ള കാര്യമാണെന്നും കോടിയേരി പറഞ്ഞു. സിഎജി റിപ്പോർട്ടിനെ ഭയക്കുന്നില്ല. സിഎജി റിപ്പോർട്ട് ഉയർത്തി പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും കോടിയേരി വിശദമാക്കി.