തിരുവനന്തപുരം: യുഎപിഎ ചുമത്തി ജയിലിലടച്ച അലന് ശുഹൈബും താഹ ഫസലും മാവോയിസ്റ്റുകാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയ ഇരുവരെയും സിപിഎം പുറത്താക്കിയതാണെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിപിഎമ്മിനുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിനാണ് അവരെ പുറത്താക്കിയത്. പാർട്ടിക്കുള്ളിൽ ഇത്തരത്തിൽ പ്രവർത്തിക്കാൻ ആർക്കും അനുവാദമില്ല. ഇതിനാലാണ് ഇവരെ ഏരിയ കമ്മറ്റിയില്‍ നിന്നും പുറത്താക്കിയത്. ഏരിയാ കമ്മറ്റിയുടെ നടപടിക്ക് ജില്ലാ കമ്മിറ്റി അംഗീകാരവും നൽകിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.