ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിൽ അമേരിക്കൻ എംബസിക്കു നേരെ വീണ്ടും റോക്കറ്റാക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയാണ് എംബസിക്കു സമീപം റോക്കറ്റുകൾ പതിച്ചത്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.
കഴിഞ്ഞ നാലു മാസത്തിനിടെ അമേരിക്കൻ എംബസിയെയും യുഎസ് സൈനികരെയും ലക്ഷ്യമിട്ടുള്ള പത്തൊന്പതാമത്തെ ആക്രമണമാണ് ഇത്. ഇറാനുമായുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് ബാഗ്ദാദിലെ യുഎസ് എംബസിക്ക് ഭീഷണിയുണ്ടായത്.