+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ: ചൈനയിൽ മ​ര​ണം 1,600 കടന്നു

ബെ​യ്ജിം​ഗ്: കോ​വി​ഡ്19 (കൊ​റോ​ണ വൈ​റ​സ്) രോ​ഗം ബാ​ധി​ച്ച ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,600 ക​ട​ന്നു. ശ​നി​യാ​ഴ്ച മാ​ത്രം നൂ​റി​ലേ​റെ​പ്പേ​രാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച 1
കൊ​റോ​ണ: ചൈനയിൽ മ​ര​ണം 1,600 കടന്നു
ബെ​യ്ജിം​ഗ്: കോ​വി​ഡ്-19 (കൊ​റോ​ണ വൈ​റ​സ്) രോ​ഗം ബാ​ധി​ച്ച ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,600 ക​ട​ന്നു. ശ​നി​യാ​ഴ്ച മാ​ത്രം നൂ​റി​ലേ​റെ​പ്പേ​രാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച 143 പേ​ർ മ​രി​ച്ചി​രു​ന്നു. കൊ​റോ​ണ മ​ര​ണം പ​ട​ർ​ന്നു പി​ടി​ച്ച ഹു​ബൈ പ്ര​വി​ശ്യ​യി​ലെ വു​ഹാ​നി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 6,700 ആ​യി.

ആയിരത്തിലേറെ​പ്പേ​ർ​ക്ക് പേ​ർ​ക്കു ശ​നി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ചൈ​നീ​സ് ആ​രോ​ഗ്യ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച​ത്തെ മ​ര​ണ​ങ്ങ​ളി​ലേ​റെ​യും ഹു​ബൈ‌​യി​ലാ​ണ് ഹ​നാ​നി​ലും ബെ​യ്ജിം​ഗ്, ചോം​ക്വിം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലും കൊ​റോ​ണ ബാ​ധി​ത​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യി​ട്ടു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 68,500 ക​ട​ന്നെ​ന്ന് ആ​രോ​ഗ്യ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ഇ​തി​ൽ 11,200 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. രോ​ഗം ഭേ​ദ​മാ​യ 8,100 പേ​രെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു.
More in Latest News :